Hot Posts

6/recent/ticker-posts

സിറോ മലബാർ സഭയിൽ പുതുക്കിയ ആരാധനാക്രമം നിലവിൽ വന്നു



കൊച്ചി: വിവിധ അതിരൂപതകളിലെ പ്രതിഷേധങ്ങൾക്കിടെ സിറോ മലബാർ സഭയിൽ പുതുക്കിയ ആരാധനാക്രമം നിലവിൽ വന്നു. തൃശ്ശൂർ അതിരൂപതയിൽ പുതിയ രീതിയിൽ കുർബാന തുടങ്ങി. കുർബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായുമാണ് കുർബാന അർപ്പിക്കേണ്ടത്. എന്നാൽ, പഴയ രീതി തന്നെ തുടരുമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട്. അതേസമയം, പരിഷ്കരിച്ച കുർബാനയുമായി മുന്നോട്ട് പോകുമെന്നാണ് കർദിനാളിന്റെ തീരുമാനം.


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

എറണാകുളം അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിൽ പുതിയ ബലിയർപ്പണ രീതി നടപ്പാക്കുമെന്ന് വികാരി അറിയിച്ചു. പുതിയ കുർബാന ക്രമം നടപ്പാക്കണം എന്ന മേജർ ആർച്ച് ബിഷപ്പിന്റ സർക്കുലർ പള്ളിയിൽ വായിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രസന്നപുരം ഹോളി ഫാമിലി ദേവാലയത്തിലും പരിഷ്കരിച്ച കുർബാനയാണ് അർപ്പിക്കുന്നത്. ഫാദർ സെലസ്റ്റിൻ ഇഞ്ചക്കൾ ആണ് പരിഷ്കരിച്ച കുർബാന നടത്തുന്നത്.

അതേസമയം, സഭയിലെ അനൈക്യം കുർബാന ക്രമത്തിലുള്ള വ്യത്യാസം മൂലമെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. സിനഡ് തീരുമാനം ഐക്യത്തിന് വേണ്ടി സഭ പല തവണ പീഡിപ്പിക്കപ്പെട്ടു. പലർക്കും പല അഭിപ്രായങ്ങളുണ്ട്. അതെല്ലാം അവരുടെ മാത്രം അഭിപ്രായങ്ങളാണ്. സഭ നമുക്ക് നൽകിയത് സ്വീകരിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

Reactions